സുപ്രിം കോടതി ജഡ്ജിയാക്കാന്‍ മലയാളി അഭിഭാഷകനേയും കൊളീജിയം ശിപാര്‍ശ ചെയ്തു

ന്യൂദല്‍ഹി- മലയാളി അഭിഭാഷകന്‍ കെ. വി. വിശ്വനാഥിനെ സുപ്രിം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊളീജിയമാണ് ശിപാര്‍ശ ചെയ്തത്. 

ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി. കെ. മിശ്രയെയും കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. ജഡ്ജിമാരായ ദിനേശ് മഹേശ്വരി, എം. ആര്‍. ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശിപാര്‍ശ. നിലവില്‍ 32 ജഡ്ജിമാരാണ് സുപ്രിം കോടതിയിലുള്ളത്. 34 ആണ് അനുവദനീയമായ അംഗബലം. ഇതോടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കെ. വി. വിശ്വനാഥിനെയും ജസ്റ്റിസ് പി. കെ. മിശ്രയെയും കൊളീജിയം ശിപാര്‍ശ ചെയ്തത്.

Latest News