Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂര്‍ സ്‌ഫോടനം: കേരളത്തിലെ കേസില്‍ മഅ്ദനിയടക്കം നാലു പേരെ വെറുതെവിട്ടു

കോഴിക്കോട്-കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുന്നാസര്‍ മഅ്ദനിയുള്‍പ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കി. മഅ്ദനിക്കു പുറമെ, എ.ടി മുഹമ്മദ് അഷ്‌റഫ്, എം.വി സുബൈര്‍, അയ്യപ്പന്‍ എന്നിവരെയാണ് കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. കോഴിക്കോട്ട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു മഅ്ദനി.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.

 

Latest News