കേരള സ്റ്റോറിയുടെ ഒളിയജണ്ട പുറത്തുവിട്ട ധ്രുവ് റാഠിക്ക് വധഭീഷണി

ന്യൂദൽഹി-കേരള സ്റ്റോറി എന്ന പേരിൽ സംഘ്പരിവാർ പുറത്തിറക്കിയ പ്രൊപ്പഗണ്ട സിനിമയെ പൊളിച്ചെഴുതിയ ധ്രുവ് റാഠിക്ക് വധഭീഷണി. ധ്രുവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേവരെ യു റ്റിയൂബിൽ 12 മില്യൺ ആളുകളാണ് കേരള സ്‌റ്റോറിയുടെ ഒളിയജണ്ട വ്യക്തമാക്കിയുള്ള വീഡിയോ കണ്ടത്. ഫെയ്‌സ്ബുക്കിൽ രണ്ടു മില്യൺ ആളുകളും കണ്ടു. ഇന്ത്യൻ ജനതയുടെ ഒരു ശതമാനം പേർ വീഡിയോ കണ്ടുവെന്ന് ചുരുക്കം. വീഡിയോ മുഴുവൻ പ്രചാരണ യന്ത്രങ്ങളെയും ആകെ ഇളക്കിമറിച്ചുവെന്നും പ്രതീക്ഷിച്ചതുപോലെ, ഇതിന്റെ പേരിൽ എനിക്ക് ഒരുപാട് വെറുപ്പും വധഭീഷണിയും ലഭിച്ചുവെന്നും ധ്രുവ് പറഞ്ഞു. അതേസമയം പലരിൽനിന്നും പതിൻമടങ്ങ് സ്‌നേഹവും പിന്തുണയും ലഭിച്ചു. പലരും എന്നെ അധിക്ഷേപിച്ചും പരിഹസിച്ചും കേരള സ്റ്റോറിയെ പിന്തുണക്കാൻ തീവ്രമായി ശ്രമിച്ചു. പക്ഷേ എന്റെ വസ്തുതകൾ സത്യസന്ധമായതിനാൽ അവരെല്ലാം പരാജയപ്പെട്ടു.
ഈ സിനിമയെ ഇപ്പോഴും ന്യായീകരിക്കുന്ന ആളുകളുടെ വാദങ്ങളെ പൊളിച്ചെഴുതുന്ന മറ്റൊരു വീഡിയോ ഞാൻ പുറത്തുവിടുന്നത് സംബന്ധിച്ച് ആലോചിക്കുകയാണെന്നും ധ്രുവ് റാഠി പറഞ്ഞു.
 

Latest News