Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കാലവർഷം അടുത്ത മാസം നാലിന് എത്തിയേക്കും

തിരുവനന്തപുരം- കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാലു ദിവസം നേരത്തെ ആകാനും സാധ്യതയുണ്ട്. ഈ മാസം 20 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ട്. 
കേരളത്തിന്റെ പല ജില്ലകളിലും ക്രമാതീതിമായി ചൂടു കൂടുകയാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയണ് ചൂട്. മലപ്പുറത്തും തിരുവനന്തപുരത്തും 35. മോക്ക ചുഴലിക്കാറ്റ് കാരണം കേരളത്തിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന അറിയിപ്പുണ്ടായെങ്കിലും മഴ പെയ്തിട്ടില്ല.
 

Latest News