Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദ്രസകളൊക്കെ പൂട്ടിയാലും  26 പ്രതിദിന ആത്മഹത്യകൾ നിൽക്കുമോ ?

അസ്മിയയെക്കുറിച്ച് പറയണമെങ്കിൽ  ചാണക നാസ്തികരെക്കുറിച്ച് നാല് വാക്ക് പറഞ്ഞേ തീരൂ. എല്ലാ സമുദായങ്ങൾക്കിടയിലും തൂങ്ങി മരിക്കലും കെട്ടിത്തൂക്കലും അസാധാരണമല്ലെങ്കിലും  ചാണക രാസവസ്തുക്കൾക്ക് എല്ലാ മരണത്തിലും  ഉത്കണ്ഠയില്ല. മാത്രമല്ല  മുസ്ലിംകൾക്കിടയിലെ ഏത് ഹീനകൃത്യത്തിനും കാരണം മദ്രസയാണെന്ന തീർപ്പിലുമെത്തുമവർ . ഇതിനൊക്കെ തെളിവ് ചോദിച്ചാലോ. അത് പള്ളിയിൽ ചോദിച്ചാൽ മതിയെന്ന മറുപടിയും .
 
കേരളത്തിൽ ഒരു ദിവസം 26 പേർ ആത്മഹത്യ ചെയ്യുകയും 523 പേർ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ആത്മഹത്യാ നിരക്ക്  ഒരു ലക്ഷം പേരിൽ 11.3 ആണെങ്കിൽ കേരളത്തിലേത് 24 ആണ്. സിക്കിം ആണ് മുന്നിൽ (42), രണ്ടാം സ്ഥാനം ഛതീസ്ഗർ (26.4), മൂന്ന് നമ്മൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് ഏത് ജില്ലയിലാണ് ? ചാണകങ്ങൾ പറയും മലപ്പുറമെന്ന് . കാരണം അവിടെയാണ് കൂടുതൽ മദ്രസകളുള്ളത്. എന്നാൽ സർക്കാർ കണക്ക് അങ്ങിനെയല്ല. തിരുവനന്തപുരമാണ് മുന്നിൽ. രണ്ടാം സ്ഥാനം കൊല്ലം . പിന്നെ വയനാട്,  ഇടുക്കി, പാലക്കാട്‌, ആലപ്പുഴ, പത്തനംതിട്ട .......... 14-ാം സ്ഥാനം മലപ്പുറം .

ഡോ. പി.എൻ. സുരേഷ്കുമാർ 2022 ൽ നടത്തിയ പഠനപ്രകാരം 2021 ൽ കേരളത്തിൽ 9549 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മാഹുതിക്കാരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. ജീവനവസാനിപ്പിക്കാൻ 78.4 % പേരും കയറോ ഷാളോ ആണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനം വിഷത്തിനാണ്. 9:4%. 

കൊലചെയ്യപ്പെട്ട ചിലരും ആത്മഹത്യാ കണക്കിൽ വരാറുണ്ട്. ചിലത് പെട്ടെന്ന് തന്നെ തെളിയും. ചിലത് വർഷങ്ങൾ കഴിഞ്ഞ്. ചിലത് തെളിയാനേ പോകുന്നില്ല. തിരുവനന്തപുരം ബാലരാമപുരത്തെ ആസ്മിയയുടെ മരണത്തിൽ അടിമുടി ദുരൂഹത മണക്കുന്നുണ്ട്. സൂചന പോകുന്നത് അവിടത്തെ ജീവനക്കാരിലേക്കാണ്. സമഗ്രമായ അന്വേഷണം സത്യം പുറത്തു കൊണ്ട് വരും. അന്വേഷണം അട്ടിമറിക്കാൻ നോക്കുന്നതിനെതിരെ കണ്ണും കാതും തുറന്നിരിക്കണം. മാത്രമല്ല മതപഠന കേന്ദ്രങ്ങളുൾപ്പെടെ എല്ലായിടങ്ങളിലേയും താമസ ചുറ്റുപാടുകൾ നിരീക്ഷിക്കപ്പെടണം. മദ്രസ - കോൺവെന്റ് - മഠ നടത്തിപ്പുകാർ മറ്റാരേക്കാൾ കൂടുതൽ ജാഗ്രത പാലിക്കുകയും വേണം.

ഇവിടെ പക്ഷേ  മണ്ണൂണ്ണികൾ പറയുന്നത് മദ്രസകളെല്ലാം അടച്ചു പൂട്ടിയാൽ പ്രശ്നം തീരുമെന്നാണ്. മണ്ണൂണ്ണികളേ . എങ്കിൽ ആദ്യം അടച്ചു പൂട്ടേണ്ടത് വീടുകളല്ലേ . 39% ആത്മഹത്യകൾ ഗാർഹിക പീഡനം കാരണമാണ്. അടച്ചു പൂട്ടാൻ വേറെയുമുണ്ട് സ്ഥാപനങ്ങൾ . ഹോസ്റ്റലുകൾ, മഠങ്ങൾ , തൊഴിൽ ശാലകൾ . അങ്ങനെ എന്തൊക്കെ.
Commonsense is very uncommon എന്ന് ഹൊറേസ് ഗ്രിലേ പറഞ്ഞത് ഇവറ്റകളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചാണ്.

Latest News