Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ഭീകരന് വധശിക്ഷ നടപ്പാക്കി

ബുറൈദ - സൗദി ഭീകരന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ സൈനികരെ ആക്രമിക്കാനും വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും ഭീകര സംഘം സ്ഥാപിക്കുകയും ഭീകര നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യുകയും വിദേശങ്ങളിലുള്ള ഭീകര സംഘടനകളുമായി ആശയവിനിമയങ്ങൾ നടത്തുകയും ചെയ്ത യാസിർ ബിൻ മുഹമ്മദ് അൽഅസ്മരിക്ക് ആണ് വധശിക്ഷ നടപ്പാക്കിയത്. 
ഏതാനും ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും വൻതോതിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വാങ്ങാൻ ശ്രമിക്കുകയും ഭീകരാക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതിന് രാസവസ്തുക്കൾ കൈക്കലാക്കുകയും സ്‌ഫോടക വസ്തുക്കൾ നിർമിക്കുകയും കൈവശം വെക്കുകയും വിദേശങ്ങളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ഈ സ്ഥലങ്ങളിലേക്ക് പോകാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു.
 

Latest News