ജെ.ഡി.എസുമായി ലയിക്കാന്‍ വയ്യ, എല്‍.ജെ.ഡി ഇടതുമുന്നണി വിട്ടേക്കും

കോഴിക്കോട് - ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എല്‍.ജെ.ഡി മുന്നണി വിട്ടേക്കും. ജെ.ഡി.എസുമായുള്ള ലയനത്തിന് ഭൂരിപക്ഷം പേര്‍ക്കും താത്പര്യമില്ലാതെ വന്നതും ആര്‍.ജെ.ഡിയോടുള്ള മമതയുമാണ് യു.ഡി.എഫ് ബാന്ധവത്തിന് വഴി തുറക്കുന്നത്. നിലവില്‍ കേരളത്തില്‍ ആര്‍.ജെ.ഡി, യു.ഡി.എഫ് മുന്നണിയിലാണ്. അതുകൊണ്ട് തന്നെ ആര്‍.ജെ.ഡിയില്‍ ലയിക്കുകയാണെങ്കില്‍ എല്‍.ജെ.ഡി, യു.ഡി.എഫിന്റെ ഭാഗമാകുകയും ചെയ്യും. മറിച്ചാണെങ്കില്‍ ആര്‍. ജെ.ഡി, യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലേക്ക് പോകേണ്ടി വരും. എന്നാല്‍ ആര്‍.ജെ.ഡി ലയനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ല.
കോഴിക്കോട് ചേര്‍ന്ന എല്‍.ജെ.ഡി സംസ്ഥാന നേതൃയോഗത്തിലാണ് ജെ.ഡി.എസ് ലയനത്തിനെതിരായ തീരുമാനം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതും അതൃപ്തിക്ക് കാരണമാണ്. ജെ.ഡി.എസ് ബന്ധം വിട്ടിട്ട് 14 വര്‍ഷമായി. തിരികെ പഴയ ജെ.ഡി.എസാകാനുളള നീക്കമാണ് എല്‍.ജെ.ഡി ഇപ്പോള്‍ ഉപേക്ഷിക്കുന്നത്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഈ മാസം കേരളത്തിലെത്തുന്നുണ്ട്. ആ സമയം ഇതുസംബന്ധിച്ച ചര്‍ച്ച നടന്നേക്കുമെന്നാണ് അറിയുന്നത്.

 

Latest News