Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപകീര്‍ത്തി കേസില്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയില്‍ നിന്ന് സമന്‍സ്

ന്യൂദല്‍ഹി- അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയുടെ സമന്‍സ്. ബജ്റംഗ് ദളിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് സമന്‍സ്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകന്‍ ഹിതേഷ് ഭരദ്വാജാണ് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയത്.
 
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ബജ്റംഗ് ദള്‍ സംഘടനയെ ഭീകര സംഘടനകളായ സിമിയുമായും അല്‍-ഖ്വയിദയുമായും താരതമ്യപ്പെടുത്തിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കേസില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂലൈ 10ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

നേരത്തെ വിശ്വഹിന്ദു പരിഷത്തിന്റെ ഛണ്ഡീഗഢ് യൂണിറ്റും ഖാര്‍ഗെയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Latest News