പുല്‍വാമ വിഷയത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറാകണം: യൂത്ത് കോണ്‍ഗ്രസ്

കൊച്ചി- പുല്‍വാമ വിഷയത്തില്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ പഴയകാല മേനി പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ത്യാഗം അവരെക്കാള്‍ കൂടുതലാണ് എന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

കെ. പി. സി. സി. ഭാരവാഹികളായ അബ്ദുല്‍ മുത്തലിബ്, എസ്. അശോകന്‍, അജയ് തറയില്‍, ഡോമിനിക് പ്രസന്റേഷന്‍, ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അബിന്‍ വര്‍ക്കി, രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലാ ഭാരവാഹികളായ അഷ്‌ക്കര്‍ പനയപ്പിള്ളി, ഷാന്‍ മുഹമ്മദ്, അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. എം. സി. വിനയന്‍ സംഘടന പ്രമേയവും അബി പൊങ്ങനത്തില്‍ രാഷ്ട്രീയ പ്രമേയവും ലിജോ കടവന്ത്ര പരിസ്ഥിതി പ്രമേയവും അവതരിപ്പിച്ചു.

ഡീന്‍ കുര്യാക്കോസ് എം. പി, മുന്‍ മന്ത്രി കെ. ബാബു, എം. എല്‍. എമാരായ ടി. ജെ വിനോദ്, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Latest News