ദയനീയം ഈ അവസ്ഥ ; പണമില്ലാത്തതിനാല്‍ മകന്റെ മൃതദേഹം ബാഗിലാക്കി അച്ഛന്റെ സഞ്ചാരം

കൊല്‍ക്കത്ത - ആംബുലന്‍സിന് യാത്രാക്കൂലി നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി വീട്ടിലേക്ക് ഇരുന്നൂറ് കിലോമീറ്ററിലധികം പിതാവിന് ബസില്‍ യാത്ര ചെയ്യേണ്ടി വന്നു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഡാംഗിപാറ ഗ്രാമവാസിയായ ആഷിം ദേബ്ശര്‍മ്മയ്ക്കാണ് ഈ ഗതികേടുണ്ടായത്.  സിലിഗുരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച മകന്റെ മൃതദേഹം കലിയഗഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ 8000 രൂപയാണ് ആംബുലന്‍സ് സര്‍വ്വീസുകാര്‍ ആവശ്യപ്പെട്ടത്. മൃതദേഹം സൗജന്യമായി കൊണ്ടുപോകോണ്ട സര്‍ക്കാര്‍ ആംബുലന്‍സുകാരാണ് പണം ആവശ്യപ്പെട്ടത്. സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുട്ടിയെ ചികി്ത്സിച്ചത്. പലരില്‍ നിന്നും കടംവാങ്ങിയാണ് ചികിത്സക്കായി 16,000 രൂപ ചെലവഴിച്ചത്.  പണം നല്‍കാന്‍ മാര്‍ഗമില്ലാതെ, നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം ഒരു ബാഗില്‍ പൊതിഞ്ഞ് ശിനായാഴ്ച കാളിഗഞ്ചിലേക്കുള്ള ബസില്‍ കയറുകയായിരുന്നു. സഹയാത്രികര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന ഭയത്തില്‍ ആരെയും അറിയിക്കാതെയായിരുന്നു യാത്ര.  ഞായറാഴ്ച വൈകുന്നേരത്തോടെ ബസ് കാളിഗഞ്ചിലെത്തിയശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

 

Latest News