നിക്ഷേപ പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ചാർട്ടേഡ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂട്ട് സി.എഫ്.എ പ്രോഗ്രാമിൽ ഉദ്യോഗാർഥികൾക്ക് അനുഗുണമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങൾ മികച്ച പ്രൊഫഷണൽ പരിശീലനം ഉറപ്പു വരുത്തുന്നതാണെന്ന് സി.എഫ്.എ പ്രസിഡന്റ് മാർഗരറ്റ് ഫ്രാങ്ക്ലിൻ, ഇന്ത്യ മേധാവി ആരതി പോർവാൾ എന്നിവർ പറഞ്ഞു.
ഓരോ ഉദ്യോഗാർത്ഥികൾക്കും പ്രായോഗികമായ അപ്ലിക്കേഷനുകൾ പഠിപ്പിക്കുന്നതിനായി സ്വയം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പ്രാക്റ്റിക്കൽ സ്‌കിൽ മൊഡ്യൂളുകളാണ് പുതിയ മാറ്റങ്ങളിലൊന്ന്. 2025 ൽ ആരംഭിക്കുന്ന ലെവൽ മൂന്നിൽ പ്രത്യേക മൂന്ന് പാതകൾ അവതരിപ്പിക്കും.
മൂന്ന് പാതകൾക്കും പൊതുവായ ഒരു പഠന കേന്ദ്രം ഉണ്ടായിരിക്കും. ഓരോ ഉദ്യേഗാർത്ഥിക്കും മൂന്ന് ജോലികൾ കേന്ദ്രീകൃത പാതകളിൽനിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാൻ കഴിയും.
ലെവൽ ഒന്നും രണ്ടും നേടിയ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി മെച്ചപ്പെട്ട ഡിജിറ്റൽ ബാഡ്ജിംഗ് തന്ത്രം വീണ്ടും സി.എഫ്.എ പ്രോഗ്രാമിൽ ഉൾപ്പെടുത്തും.
ഓരോ ലെവലിലും ഉദ്യോഗാർത്ഥികളുടെ ഏകദേശം 300 മണിക്കൂർ വരുന്ന പരീക്ഷയുടെ മുന്നൊരുക്കം ഉറപ്പ് വരുത്തുന്നതിന് വേണ്ടി പഠന സാമഗ്രികളുടെ അളവ് കുറയ്ക്കും. ഈ മേയിൽ ഫെബ്രുവരി 2024 പരീക്ഷകൾക്ക് രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ ലെവൽ 1 ഉദ്യോഗാർത്ഥികൾക്ക് 1000 പുതിയ പരിശീലന ചോദ്യങ്ങളും ആറ് അധിക മോക്ക് പരീക്ഷകളും ഉൾപ്പെടുന്ന ഒരു സി.എഫ്.എ പ്രോഗ്രാം പ്രാക്ടീസ് പായ്ക്ക് വാങ്ങാനുള്ള അവസരം ലഭിക്കും. ബിരുദ പരീക്ഷ പൂർത്തിയാക്കാൻ രണ്ടു വർഷം ഇനിയുമുള്ളവർക്ക് സി.എഫ്.എ ലെവൽ 1 യോഗ്യത പരീക്ഷ ഒരു വർഷത്തേക്ക് കൂടി നീട്ടി.