ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം - ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശിനി ശരണ്യയെ(23)യാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിത്. 
 മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ശരണ്യ, പുലർച്ചെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ മുറി തുറക്കാതായതോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
 കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. മൂന്നു ദിവസം മുമ്പാണ് ഭർത്താവുമായുണ്ടായ കുടുംബപ്രശ്‌നത്തെ തുടർന്ന് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Latest News