Sorry, you need to enable JavaScript to visit this website.

ഷൊര്‍ണ്ണൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു


ഷൊര്‍ണ്ണൂര്‍ - ഓടുന്ന ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോഴാണ് സംഭവം. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികനായ ഗുരുവായൂര്‍ സ്വദേശി അസീസ് കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ദേവന്റെ കണ്ണിനടുത്താണ് കുത്തേറ്റത്. അസീസിനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആര്‍ പി എഫ് പിടികൂടി. പരിക്കേറ്റ ദേവനെ  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.

 

Latest News