സുഡാനില്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ പുറത്താക്കി

ഖാര്‍ത്തൂം- സുഡാനിലെ സൈനിക നേതാവ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഹുസൈന്‍ യഹിയ ജങ്കോളിനെ പുറത്താക്കി. അദ്ദേഹത്തിന്റെ ഡപ്യൂട്ടികളില്‍ ഒരാളായ ബോരായ് എല്‍സിദ്ദീഖിനെ പകരം നിയമിച്ചു.
ഗവര്‍ണറെ പുറത്താക്കിയതിന് കാരണം വ്യക്തമല്ല. സൈന്യവും അര്‍ധസൈനിക വിഭാഗവും സംഘര്‍ഷത്തിലുള്ള സുഡാനില്‍ ഭരണരംഗം താറുമാറാണ്. സാമ്പത്തികമായും തകര്‍ച്ചയുടെ വക്കിലാണ് രാജ്യം.

 

Latest News