VIDEO വല്ലാത്ത കരച്ചിലായിപ്പോയി; സ്ഥാനാര്‍ഥിയുടെ സന്തോഷക്കണ്ണീര്‍ വൈറലായി

കാണ്‍പൂര്‍- ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നഗരസഭാ വാര്‍ഡില്‍ വിജയിച്ച സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി വികാരാധീനനായി വാവിട്ട് കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചുറ്റുമുണ്ടായിരുന്നവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും സ്ഥാനാര്‍ഥി കരച്ചില്‍ നിര്‍ത്തിയില്ല.
ശനിയാഴ്ച ഫലം പ്രഖ്യാപിച്ച കാണ്‍പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അകീല്‍ ഷാനുവാണ് വികാരാധീനനായി ഉറക്കെ കരഞ്ഞത്. ചുറ്റുമുള്ള ആളുകള്‍ അകീല്‍ ഷാനുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കാണ്‍പൂര്‍ നഗറിലെ ബീഗം പൂര്‍വ വാര്‍ഡില്‍ നിന്നാണ് ഷാനു വിജയിച്ചത്.

 

Latest News