ലഖ്‌നൗ- പതിനഞ്ചാം നൂറ്റാണ്ടിലെ ഭക്തകവി കബീർ ദാസിന്റെ ഖബറിടം സന്ദർശിക്കാനെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൊപ്പി ധരിക്കാൻ വിസമ്മതിച്ചു. സന്ത് കബീർനഗറിലെ കുടീരത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രി സന്ദർശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടെ സന്ദർശനത്തിനെത്തുന്നതിന് ന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗി എത്തിയത്. ഇവിടുത്തെ പാരമ്പര്യമനുസരിച്ചാണ് താൻ മുഖ്യമന്ത്രിക്കു തൊപ്പി നൽകിയതെന്നും എന്നാൽ അദ്ദേഹം അതു ധരിക്കാൻ മാന്യമായി വിസമ്മതിച്ചുവെന്നും കുടീരത്തിന്റെ കാവൽക്കാരൻ ഖാദിം ഹുസൈൻ പറഞ്ഞു.മോഡി പിന്നീട് ഇവിടെ സന്ദര്‍ശിക്കാനെത്തി.






