ന്യൂഡൽഹി - കർണാടകയിലെ കോൺഗ്രസ് വിജയത്തിന് പിന്നാലെ ട്വീറ്റ് സന്ദേശവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ രംഗത്ത്.
'തെരഞ്ഞെടുപ്പ് വിജയിക്കുക എന്നത് കഠിനമാണ്, എന്നാൽ ജനഹൃദയം കീഴടക്കുക എന്നത് അതിലും കഠിനമാണ്. അടുത്ത അഞ്ചുവർഷത്തേക്ക് സത്യസന്ധവും നിഷ്പക്ഷവുമായ ഭരണം കൊണ്ട് ജനഹൃദയം കീഴടക്കുക. ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പി തോറ്റത്' -കപിൽ സിബൽ കുറിച്ചു.
വീണ്ടും മുങ്ങി മരണം; പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ചേറിൽ പൂണ്ട് മരിച്ചു
പാലക്കാട് - വേനലവധിയിലെ മുങ്ങി മരണം തുടരുന്നു. പട്ടാമ്പി വള്ളൂർ മേലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12), വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാർ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. കുളത്തിലെ ചേറിൽ കുടുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കുളിക്കുന്നതിനിടെ കുട്ടികൾ പൊങ്ങി വരുന്നത് കാണാതായപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ സമാനമായ രീതിയിൽ കൊച്ചി വടക്കൻ പറവൂരിലെ ചെറിയ പല്ലൻതുരുത്തിലെ പുഴയിൽ മൂന്ന് കുട്ടികളാണ് മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ദുരന്തങ്ങൾ പതിവ് കാഴ്ചയാകുന്ന സ്ഥിതിയാണുള്ളത്.