കല്യാണമുറയ്ക്കുന്നില്ല, 31 കാരന്‍ തൂങ്ങിമരിച്ചു

നാഗ്പൂര്‍- 31 വയസ്സായിട്ടും കല്യാണമുറയ്ക്കാത്തതില്‍ ദുഃഖിതനായി യുവാവ് തൂങ്ങിമരിച്ചു. നാഗ്പൂരിലെ പട്കഖേദിയില്‍ താമസിക്കുന്ന ആശിഷ് ബംബാല്‍ ആണ് മരിച്ചത്.
ഫാക്ടറി ജീവനക്കാരനായ ആശിഷ് കുറച്ചുകാലമായി വിഷമത്തിലായിരുന്നു. വിവാഹാലോചനകളൊന്നും ഫലം കാണാത്തതായിരുന്നു കാരണം. വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ആശിഷ് കടുംകൈ ചെയ്തത്.

 

Latest News