ബംഗളൂരു- കര്‍ണാടകയിലെ ബി.ജെ.പി പരാജയത്തിന് പ്രധാനകാരണം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അമിതമായി പാര്‍ട്ടി ആശ്രയിച്ചതാണെന്ന് റിപ്പോര്‍ട്ട്. ഹിമാചലില്‍ ഉണ്ടായ അതേ അനുഭവം തന്നെയാണ് കര്‍ണാടകയിലും ഉണ്ടായത്. മോഡി പ്രഭാവത്തിന്റെ അവസാനത്തിന് തുടക്കമായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രാദേശിക നേതാക്കളെയെല്ലാം നിഴല്ചിത്രമാക്കിയ മോഡി പ്രകടനമായിരുന്നു കര്‍ണാടകയിലേത്. ഇത് തിരിച്ചടിച്ചു. സംസ്ഥാന ഘടകങ്ങള്‍ യോജിപ്പോടെ നില്ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ മോഡി മാജിക് കൊണ്ടു ഫലമുള്ളു എന്നാണ് ഹിമാചലിന് പിന്നാലെ കര്‍ണാടകയും തെളിയിച്ചത്.






