മമതയെ സന്ദര്‍ശിക്കാന്‍ സല്‍മാന്‍ ഖാനെത്തി

കൊല്‍ക്കത്ത- മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണാനെത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കാളിഘട്ടിലെ വസതിയെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമായിരുവന്നുവെന്ന് സല്‍മാന്‍ പറഞ്ഞു.
വൈകിട്ട് നാലരയോടെ മുഖ്യമന്ത്രിയുടെ വസതിയില്‍ സല്‍മാന്‍ ഖാന്‍ എത്തിയപ്പോള്‍ പുറത്ത് ആരാധകര്‍ തടിച്ചുകൂടി. ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാണ് ഖാന്‍ നഗരത്തിസലെത്തിയത്.

 

Latest News