കൊച്ചി- കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. പോലീസ് സ്‌റ്റേഷനു സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
ജീവനക്കാരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ ജീവനക്കാരുണ്ടെന്നാണ് സംശയിക്കുന്നത്. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തൃക്കാക്കര, ഗാന്ധിനഗര്‍ അഗ്നിശമനസേനാ സംഘം തീ അണക്കാന്‍ ശ്രമം തുടരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മൂന്നാം നിലയിലെ ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ സൂചിപ്പിക്കുന്നത്.