Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, 12000 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടി

കൊച്ചി- കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ആഴക്കടലിൽ നിന്ന് 12,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. 3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിൽ എന്നിവയാണു പിടിച്ചത്. ഇറാൻ, പാക്കിസ്ഥാൻ പൗരൻമാർ പിടിയിലായി. നാവിക സേനയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു മദർഷിപ്പിൽ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യൻ ഏജൻസികളിൽ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിൻ വേട്ടയുമാണിതെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.

Latest News