വോട്ടെണ്ണലിനിടെ കർണാടക ബി.ജെ.പി ഓഫീസിൽ പാമ്പ് കയറി

ബംഗളൂരു- കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയ ഷിഗ്ഗോണിലെ ബിജെപി ക്യാമ്പ് ഓഫീസ് വളപ്പിൽ പാമ്പ് കയറി. പാമ്പിനെ കണ്ടതോടെ ആളുകൾക്കിടയിൽ പരിഭ്രാന്തി പരന്നു. പാമ്പിനെ പിന്നീട് അവിടെനിന്ന് ഒഴിവാക്കി. 
കോൺഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ഖാൻ പത്താനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും കടുത്ത മത്സരമാണ് ഇവിടെ നടന്നത്. ഇതേവരെയുള്ള ഫല സൂചനകളിൽ കോൺഗ്രസ് 130 സീറ്റോളം നേടിയിട്ടുണ്ട്.
 

Latest News