കർണാടക: അഞ്ചു മണ്ഡലങ്ങളിൽ ഭൂരിപക്ഷം നൂറിന് താഴെ

ബംഗളൂരു- കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇതേവരെ വന്ന ഫലങ്ങളിൽ നൂറിൽ താഴെ വോട്ടിന് വിധി നിർണയിച്ചത് അഞ്ചു മണ്ഡലങ്ങളിൽ. യെല്ലാപ്പൂരിൽ കോൺഗ്രസ് 16 വോട്ടിനാണ് ജയിച്ചത്. ചിക്‌നായകൻഹള്ളിയിൽ 21 വോട്ടിനാണ് ജെ.ഡി.എസ് വിജയിച്ചത്. കൃഷ്ണരാജനഗരയിൽ ജെ.ഡി.എസ് സ്ഥാനാർത്ഥിക്ക് 35 വോട്ടിനായിരുന്നു ജയം. നാർഗുണ്ടിൽ ബി.ജെ.പിക്ക് 85ഉം റയ്ച്ചൂരിൽ കോൺഗ്രസ് 95 വോട്ടിനുമാണ് ജയിച്ചത്. ഇരുപത്തിയഞ്ചോളം മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയാണ് ഭൂരിപക്ഷം.
 

Latest News