വയോധികര്‍ക്ക് കെണി ഒരുക്കുന്ന തട്ടിപ്പ് സംഘം റിയാദില്‍ പിടിയില്‍

റിയാദ്- ജോര്‍ദാനികളായ മൂന്നംഗ തട്ടിപ്പ് സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധന്മാര്‍ ഓടിക്കുന്ന കാറുകളുമായി തന്ത്രപൂര്‍വം വാഹനാപകടങ്ങളുണ്ടാക്കിയ ശേഷം കേസ് ഒത്തുതീര്‍ക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച് വൃദ്ധന്മാരെ കെണിയില്‍ വീഴ്ത്തിയാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
പ്രതികളുമായുണ്ടാക്കുന്ന ധാരണ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് എ.ടി.എമ്മുകളില്‍നിന്ന് വൃദ്ധന്മാര്‍ പണം പിന്‍വലിക്കുന്നതിനിടെ പാസ്‌വേര്‍ഡ് ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മിച്ച് പണം പിന്‍വലിക്കുകയും വിലപിടിച്ച വസ്തുക്കള്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാങ്ങുകയുമാണ് സംഘം ചെയ്തിരുന്നത്. സമാന രീതിയില്‍ റിയാദില്‍ നാലു തട്ടിപ്പുകളും അല്‍ഖര്‍ജിലും അല്‍ഖസീമിലെ ബുറൈദയിലും ഓരോ തട്ടിപ്പുകളും സംഘം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.
 

Latest News