Sorry, you need to enable JavaScript to visit this website.

യു.പി മുനിസിപ്പൽ തെരഞ്ഞെടുപ്പ്, കാൺപൂരിൽ കോൺഗ്രസ് സ്ഥാനാർഥി മുന്നിൽ

ലഖ്നൗ- ഉത്തർപ്രദേശിൽ മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ലഖ്നൗ വും അയോധ്യയും അടക്കം പതിനഞ്ച് കോർപറേഷനുകളിൽ ബി.ജെ.പി മുന്നേറുന്നു. അതേസമയം, കാൺപൂരിൽ ബി.ജെ.പിയേയും സമാജ് വാദി പാർട്ടിയേയും പിറകിലാക്കി കോൺഗ്രസ് സ്ഥാനാർഥി അശ്നി അവാസ്തിയാണ് ലീഡ് ചെയ്യുന്നത്.

പതിനേഴ് മേയർമാരേയും 1401 കോർപറേഷൻ അംഗങ്ങളേയും തെരഞ്ഞടുക്കാൻ യു.പിയിൽ വാശിയേറിയ പ്രചാരണമാണ് നടന്നത്. പ്രതീക്ഷിച്ചതു പോലെ ബി.ജെ.പിക്കു തന്നെയായിരിക്കും ഇക്കുറിയും ജനങ്ങളുടെ ആശീർവാദമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

മറ്റു സീറ്റുകളെ അപേക്ഷിച്ച് വോട്ടെണ്ണൽ വൈകി ആരംഭിച്ച മീറത്തിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസാണ് മുന്നിട്ടു നിൽക്കുന്നത്. ആഗ്രയിൽ ബി.എസ്.പി സ്ഥാനാർഥി ലീഡ് ചെയ്യുന്നു. 

Latest News