മുസ്‌ലീം സംവരണം റദ്ദാക്കിയതിന് ബി.ജെ.പിക്ക് മറുപടി കൊടുത്ത് കര്‍ണ്ണാടകയിലെ വോട്ടര്‍മാര്‍

ബെംഗളുരു - കര്‍ണ്ണാടകയില്‍ മുസ്‌ലീം സംവരണം റദ്ദാക്കിയത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് മുസ്‌ലീംകള്‍ക്കുള്ള സംവരണം കര്‍ണ്ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയാണ് സംവരണം റദ്ദാക്കിയത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ വലിയ തോതില്‍ നോടാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. അമിത്ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി ദേശീയ നേതാക്കള്‍ മുസ്‌ലീം സംവരണം റദ്ദാക്കിയത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എടുത്തു പറഞ്ഞിരുന്നു. ഭരണ വിരുദ്ധ വികാരം വലിയ തോതില്‍ അലയടിക്കുമമെന്ന് വ്യക്തമായപ്പോള്‍ വര്‍ഗീയത ഇളക്കി വിട്ട് അധികാരത്തിലേക്കെത്താമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ അതിന് വേണ്ടിയാണ് മുസ്‌ലീം സംവരണം റദ്ദാക്കിയത്. എന്നാല്‍ മതേതരത്വത്തെയാണ് ഞങ്ങള്‍ പിന്തുണയക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിക്ക് മറുപടി നല്‍കിയിരിക്കുകയാണ് കര്‍ണ്ണാടകയിലെ വോട്ടര്‍മാര്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട വോട്ടര്‍മാരുള്ളിടത്തെല്ലാം വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. 

 

Latest News