പോപ്പിനെ കണ്ട് ഫലസ്തീന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ഫിലിപ്പ് ലസ്സാരിനി

ലണ്ടന്‍- യു എന്‍ റിലീഫ് ആന്റ് വര്‍ക്കേഴ്‌സ് ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസ്സാരിനി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ അറിയിക്കാനാണ് ലസ്സാരിനി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്
5.9 മില്യന്‍ ഫലസ്തീന്‍ അഭയാര്‍ഥികളുടെ അവസ്ഥ മറക്കരുതെന്നും അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ലസ്സാരിനി പോപ്പിനോട് അഭ്യര്‍ഥിച്ചു. ബത്‌ലഹേമിലെ ടെയ്‌ഷെ അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന 15 വയസ്സുള്ള ലീന്‍ എന്ന പെണ്‍കുട്ടി എഴുതിയ കത്ത് ലസ്സാരിനി മാര്‍പാപ്പയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഫലസ്തീന്‍ അഭയാര്‍ഥി എന്ന നിലയില്‍ മറ്റു കുട്ടികളെ പോലെ സമാധാനത്തോടെ ജീവിക്കാന്‍ താനും ആഗ്രഹിക്കുന്നുവെന്നാണ് ലീന്‍ കത്തില്‍ പറയുന്നത്. മറ്റുകുട്ടികളെ പോലെ തനിക്കും വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നും അതിലൂടെ തനിക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും വീട്ടുകാരുടേയും ക്യാമ്പിലെ മറ്റുള്ള ജനങ്ങളുടേയും ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും താന്‍ വിശ്വസിക്കുന്നതായും കത്തില്‍ പറയുന്നു. 

ഫലസ്തീന്‍ അഭയാര്‍ഥി എന്ന നിലയില്‍ മറ്റു കുട്ടികളെ പലെ സമാധാനത്തോടെ ജീവിക്കാന്‍ താനും ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ വേണമെന്നും സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നും സമാധാനവും സുരക്ഷിതത്വവും വേണമെന്നും ഭയം കൂടാതെ സമാധാനത്തോടെ സ്‌കൂളില്‍ പോകാനാവണമെന്നും ലീന്‍ കത്തില്‍ പറയുന്നു. 

അഭയാര്‍ഥികളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ കാര്യങ്ങളും ഫിലിപ്പ് ലസ്സാരിനി മാര്‍പാപ്പയുമായി പങ്കുവെച്ചു. യു എന്‍ ആര്‍ ഡബ്ല്യു എയുടെ അരദശലക്ഷത്തിലധികം യുവ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്ന 700ലേറെ വിദ്യാഭ്യാസ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം മാര്‍പാപ്പയോട് വിശദീകരിച്ചു.

Latest News