മക്കയില്‍ ടാക്‌സികള്‍ക്ക് പുതിയ ലൈസന്‍സ് നിര്‍ത്തിവെച്ചു

മക്ക - മക്കയില്‍ ടാക്‌സികള്‍ക്ക് ലൈസന്‍സിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി. ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കാനും നിലവിലുള്ള ടാക്‌സി കമ്പനികളിലും സ്ഥാപനങ്ങളിലും പുതിയ കാറുകള്‍ ഏര്‍പ്പെടുത്താനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.
പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് സ്വീകരിച്ച അപേക്ഷകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികളും വ്യവസ്ഥകളും അപേക്ഷകള്‍ സമര്‍പ്പിച്ച തീയതി മുതല്‍ മൂന്നു മാസത്തിനകം കമ്പനികള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

 

Latest News