Sorry, you need to enable JavaScript to visit this website.

അഞ്ചു പ്രവിശ്യകളിൽ  ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നു

അഞ്ചു പ്രവിശ്യകളിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസയുടെ സാന്നിധ്യത്തിൽ തത്‌വീർ എജ്യുക്കേഷൻ ഹോൾഡിംഗ് കമ്പനി സി.ഇ.ഒ ഡോ. സൗദ് ബിൻ ഖുദൈറും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമിയും ഒപ്പുവെക്കുന്നു.

റിയാദ് - അഞ്ചു പ്രവിശ്യകളിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ തത്‌വീർ എജ്യുക്കേഷൻ ഹോൾഡിംഗ് കമ്പനിയും ട്രാഫിക് ഡയറക്ടറേറ്റും ഒപ്പുവെച്ചു. ജിസാൻ, ഹായിൽ, അൽജൗഫ്, നജ്‌റാൻ, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിലാണ് പുതുതായി ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസയുടെ സാന്നിധ്യത്തിൽ തത്‌വീർ എജ്യുക്കേഷൻ ഹോൾഡിംഗ് കമ്പനി സി.ഇ.ഒ ഡോ. സൗദ് ബിൻ ഖുദൈറും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമിയും ആണ് കരാറിൽ ഒപ്പുവെച്ചത്. ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ തത്‌വീർ എജ്യുക്കേഷൻ ഹോൾഡിംഗ് കമ്പനിക്ക് ട്രാഫിക് ഡയറക്ടറേറ്റ് നൽകും. ഇവിടങ്ങളിൽനിന്ന് ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ട്രാഫിക് ഡയറക്ടറേറ്റ് ലൈസൻസുകളും അനുവദിക്കും. 
 

Latest News