Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ ഉദ്യോഗസ്ഥര്‍ വായ്‌നോക്കികള്‍, ചിക്ലി വാങ്ങി മിണ്ടാതിരിക്കും- എം.എം. മണി

ഇടുക്കി- വനംവകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ  മുന്‍ മന്ത്രി എം.എം. മണി. നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതേ ഇരിക്കുകയാണവര്‍. ജോലി ചെയ്യാത്തവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റണമെന്നും എം.എം. മണി പറഞ്ഞു. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം.

അതിര്‍ത്തിയില്‍ ഒരു കരിങ്കല്ല് എറിഞ്ഞെന്നറിഞ്ഞാല്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെ വരും. ഇവിടുത്തെ പോലീസുകാരടക്കം ഒരുത്തനും തിരിഞ്ഞുനോക്കില്ല. അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍, തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ വരും. നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകള്‍.

തമിഴ്നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരും പോലീസുകാരും ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ കാക്കിധാരികളും ഒന്ന് കണ്ടുപടിക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
അതിര്‍ത്തിയില്‍ ഒന്നനങ്ങിപ്പോയാല്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഇവിടെ വരും. നമ്മുടെ വായ് നോക്കികള്‍ ഇവിടെയൊന്നുമില്ല. തമാശ പറയുകയല്ല. കുറേ നാളായി തോന്നിയ വികാരമാണ് ഞാനീ പറയുന്നത്.

ശമ്പളമൊക്കെ മേടിക്കുന്നുണ്ട്, കൂടാതെ ചിക്ലിയും മേടിക്കുന്നുണ്ട്. തമിഴ്നാട്ടുകാര്‍ അവരുടെ സംസ്ഥാനത്തോട് കാണിക്കുന്ന കൂറ് കാണിക്കാത്ത തട്ടിപ്പുകാരാണ് ഇവിടുത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും. നിങ്ങളൊക്കെ അവര്‍ക്ക് ദക്ഷിണ വെക്കണം. എനിക്ക് കുറേ നാളായി തോന്നിയ ചൊറിച്ചിലാണിത്.
ഈ നിലപാട് മാറ്റിയില്ലെങ്കില്‍ ഇവിടുന്ന മാറ്റി പ്രതിഷ്ഠിക്കണം. ഇവിടെയൊന്നും വേണ്ട, കാസര്‍കോട്ടോ വേറെ എവിടെയെങ്കിലും വിടണം. എന്നിട്ട് പണി ചെയ്യാന്‍ പറ്റുന്ന വേറെയാരെയെങ്കിലും വെക്കണം. കൂറില്ലാത്തവരെയെന്തിനാണ് നമ്മള്‍ ചുമക്കുന്നത്. ഉദ്യോഗസ്ഥരുടെ കാര്യമാണ് ഞാന്‍ പറയുന്നത്- മണി പറഞ്ഞു.

 

Latest News