ജിദ്ദ സ്വവാരീഖ് സൂഖിൽ അഗ്നിബാധ, ഒരാള്‍ മരിച്ചു

ജിദ്ദ - ദക്ഷിണ ജിദ്ദയിലെ ഖുംറയിൽ പ്രവർത്തിക്കുന്ന സ്വവാരീഖ് സൂഖിൽ വൻ അഗ്നിബാധ. ഇന്നു പുലർച്ചെയാണ് സൂഖിൽ തീ പടർന്നുപിടിച്ചത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. അഗ്നിബാധയിൽ ഒരാൾ മരണപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു.

Latest News