മോഖ അതി തീവ്ര ചുഴലിക്കാറ്റായി;  കേരളത്തിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം-ബംഗാള്‍ ഉള്‍ക്കടലിലെ മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിലവില്‍ വടക്ക് - കിഴക്കന്‍ ദിശയിലാണ് മോഖ ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇത് ഞായറാഴ്ചയോടെ ബംഗ്ലാദേശ് - മ്യാന്‍മര്‍ തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴ ലഭിക്കും. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി / മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മെയ് 14 ഓടെ ശക്തി കുറയുന്ന 'മോഖ' ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ  ബംഗ്ലാദേശ് നും മ്യാന്‍മറിനും  ഇടയില്‍ മണിക്കൂറില്‍ പരമാവധി 175 കിലോ മീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Latest News