പണക്കാരിയായ കാമുകിയെ സ്വന്തമാക്കാന്‍ മറ്റൊരു കാമുകിയെ യുവാവ് രഹസ്യമായി കൊലപ്പെടുത്തി

ലക്‌നൗ - രണ്ടു യുവതികളെ പ്രണയിച്ച യുവാവ് ഇവരില്‍ പണക്കാരിയെ സ്വന്തമാക്കാനായി ആദ്യ കാമുകിയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. രാഹുല്‍ എന്ന യുവാവിനെയാണ് കാമുകിമാരില്‍ ഒരാളെ കൊലപ്പെടുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലും കോമള്‍ എന്ന യുവതിയും തമ്മില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലായത്. ഇവരുടെ വിവാഹം കഴിഞ്ഞ മെയ് നാലിന് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ദിനത്തില്‍ കോമളിനെ കാണാതാകുകയായിരുന്നു. കോമളിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് രാഹുലിന്റെ നീക്കങ്ങളില്‍ പോലിസിന് ചില സംശയങ്ങള്‍ തോന്നിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്തായത്. വിവാഹ ദിവസം രാവിലെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോമള്‍ രാഹുലിനെ കാണാനെത്തി. തുടര്‍ന്ന് കോമളിനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ രാഹുല്‍ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോമളുമായുള്ള വിവാഹത്തിന് രാഹുലിന് താല്‍പര്യ.മുണ്ടായിരുന്നില്ല.  വിവാഹത്തില്‍ നിന്ന് പിന്മാറിയാല്‍ ജീവനൊടുക്കുമെന്ന് കോമള്‍ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് വിവാഹത്തിനു സമ്മതിച്ചത്. കോമളിനെ പ്രണയിച്ച സമയത്ത് തന്നെ പണക്കാരിയായ മറ്റൊരു യുവതിയെയും രാഹുല്‍ പ്രണയിച്ചിരുന്നു. പണം മോഹിച്ച് ഇവരെ വിവാഹം കഴിക്കാനായിരുന്നു രാഹുലിന് പ്ലാന്‍. അതിന് വേണ്ടിയാണ് ആദ്യ കാമുകിയായ കോമിനെ കൊലപ്പെട്ടുത്തിയതെന്ന് രാഹുല്‍ പോലിസിനോട് പറഞ്ഞു.

 

Latest News