കൊല്ലം : കൊല്ലം നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കോട്ടയംകാരന്‍ അറസ്റ്റില്‍. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗ(54)ത്തെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയിരുന്നത്. നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ബാലഭദ്ര ദേവീക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി ഇവര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ ബിജു തലക്കടിക്കുകയായിരുന്നു. ബിജു തന്നെയാണ് ആംബലുന്‍സ് വിളിച്ച് വരുത്തി മഹാലിംഗത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.