ഇടുക്കി - ഇടുക്കിയിലെ കമ്പംമെട്ടില്‍ നവജാത ശിശു ശുചിമുറിയില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വിവാഹത്തിന് മുന്‍പ് കുട്ടി ജനിച്ചതിലെ അപമാനം ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.