കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ കലുങ്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ - കൂത്തുപറമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വരികയായിരുന്ന കാര്‍ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. മട്ടന്നൂര്‍ ഉരുവച്ചാല്‍ കുഴിക്കല്‍ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷന്‍ (60), ചെറുമകന്‍ ഷാരോണ്‍(10) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. അപ്പോഴേക്കും അരവിന്ദാക്ഷും ഷാരോണും മരണമടഞ്ഞിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News