Sorry, you need to enable JavaScript to visit this website.

ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു

തിരുവനന്തപുരം - ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ക്രൈംബ്രാഞ്ച്  കൊല്ലം റൂറല്‍ ഡി വൈ എസ് പി  എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവ ദിവസം രാത്രി  പ്രതി സന്ദീപ് പൊലീസിനെ ഫോണില്‍ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ സന്ദീപ് പറഞ്ഞത്. ഈ വീഡിയോ സന്ദേശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കാണെന്ന്  അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.  വീഡിയോ അയച്ച ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ പോലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

 

 

Latest News