കൊച്ചി- തോപ്പുംപടിയില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന യുവാവില്‍ നിന്നും മാരകമയക്കുമരുന്നായ എം. ഡി. എം. എ യും കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് കോട്ടൂര്‍ വയല്‍ അനിയാറ വീട്ടില്‍ ഷമല്‍ ക്ലീറ്റസ് ജോണില്‍ (21) നിന്നുമാണ് 250 ഗ്രാം കഞ്ചാവും മൂന്നു ഗ്രാം എം. ഡി. എം. എയും പിടിച്ചെടുത്തത്.
ഇയാള്‍ ഡ്രൈവിംഗ് പരിശീലനത്തിനായി തോപ്പുംപടി കരവേലിപ്പടിയിലുള്ള എ. കെ ജെന്‍സ് ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവി സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശപ്രകാരം മട്ടാഞ്ചേരി പോലീസ് അസ്സിസ്റ്റന്റ്് കമ്മീഷണര്‍ കെ. ആര്‍ മനോജ്, തോപ്പുംപടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റി പി ചാക്കോ, എ. എസ്. ഐ ശ്രീകുമാര്‍, എസ്. സി. പി. ഒമാരായ അനീഷ്, സാഹിഷ് കുമാര്‍, സി. പി. ഒമാരായ ഉമേഷ് ഉദയന്‍, എഡ്വിന്‍ റോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.