Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെട്രോയിൽ കമിതാക്കളുടെ ചുംബനം, ഇടപ്പെട്ട് റെയിൽവേ അധികൃതർ

ന്യദൽഹി- ദൽഹിയിൽ മെട്രോ ട്രെയിനിൽ തറയിലിരുന്ന് യുവ ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യർത്ഥനയുമായി ദൽഹി മെട്രോ റെയിൽ കോർപ്പറേഷൻ രംഗത്ത്. ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ആരെങ്കിലും ഇത്തരത്തിൽ ചെയ്യുന്നുണ്ടെങ്കിൽ അടുത്തുള്ള മെട്രോ സ്റ്റാഫിനെ/സിഐഎസ്എഫിനെ ഉടൻ അറിയിക്കണമെന്നും അഭ്യർത്ഥനയിൽ വ്യക്തമാക്കി. മെട്രോ കോച്ചിന്റെ തറയിൽ ഇരിക്കുന്ന ആൺകുട്ടിയുടെ മടിയിൽ പെൺകുട്ടി കിടക്കുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളെ രോഷാകുലരാക്കി. ഇവർക്കെതിരെ നടപടിയെടുക്കാൻ ഡി.എം.ആർ.സിയോട് ആവശ്യപ്പെട്ടു. അതേസമയം ചിലർ ആളുകളുടെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിക്കുന്നത് തെറ്റാണെന്നും വ്യക്തമാക്കി രംഗത്തെത്തി. 
അതേസമയം, ദൽഹി മെട്രോ ഉപയോഗിക്കുമ്പോൾ തങ്ങളുടെ യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമൂഹത്തിൽ സ്വീകാര്യമായ എല്ലാ സാമൂഹിക മര്യാദകളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നും ഡി.എം.ആർ.സി പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാർ അസ്വാസ്ഥ്യമുണ്ടാക്കുന്നതോ മറ്റ് സഹയാത്രക്കാരുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നതോ ആയ ഏതെങ്കിലും അസഭ്യമായ/അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ഡി.എം.ആർ.സിയുടെ ഓപ്പറേഷൻസ് ആന്റ് മെയിന്റനൻസ് ആക്ട്, സെക്ഷൻ 59 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും ഡി.എം.ആർ.സി വ്യക്തമാക്കി.
 

Latest News