ജിദ്ദ - ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ പൂർണമായും ഒടുക്കാതെ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ കഴിയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴകൾ ഒടുക്കാതെ തന്നെ ലൈസൻസ് പുതുക്കാൻ സാധിക്കുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച സൗദി പൗരന്മാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് പിഴകൾ ഒടുക്കാതെ ലൈസൻസ് പുതുക്കാൻ സാധിക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.