ചെന്നൈ - മുഖ്യമന്ത്രി സ്റ്റാലിന്റെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് വിവാദത്തില്‍പ്പെട്ട പഴനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. വ്യവസായ മന്ത്രിയായ്രുന്ന തങ്കം തെന്നരസാണ് തമിഴ്നാട്ടിലെ പുതിയ ധനമന്ത്രി. പകരമായി പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ സര്‍വീസ് വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. മന്ത്രി സഭയിലേക്ക് ടി ആര്‍ ബി രാജയെ കൊണ്ടുവന്ന് അദ്ദേഹത്തെ പുതിയ വ്യവസായ മന്ത്രിയാക്കി. മന്നാര്‍ഗുഡിയില്‍ നിന്നും മൂന്ന് പ്രാവശ്യം എംഎല്‍എയായി ജയിച്ച പഴനിവേല്‍ ത്യാഗരാജന്‍ ധനമന്ത്രിയെന്ന നിലയില്‍ മികച്ച ഭരണം കാഴ്ചവെച്ച നേതാവാണ്. മുന്‍ മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ ടി ആര്‍ ബാലുവിന്റെ മകനാണ് പഴനിവേല്‍ ത്യാഗരാജന്‍. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നതാണ് ധനമന്ത്രി സ്ഥാനം തെറിക്കാന്‍ കാരണം.