സുഡാൻ, ഉംറ വിസക്കാരുടെ കാലാവധി നീട്ടി നൽകും, വിസിറ്റിംഗ് വിസ നടപടികൾ ലളിതമാക്കി

റിയാദ്- ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലേക്ക് മടങ്ങുന്നത് പ്രതിസന്ധിയിലായതിയതിനാൽ സൗദിയിലെത്തിയ ഉംറ തീർത്ഥാടകരുടെ മടക്കയാത്ര കാലാവധി നീട്ടി നൽകുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. സൗദി പൗരന്മാർക്കും സൗദിയിൽ താമസ വിസയുള്ള സുഡാൻ പൗരന്മാർക്കും തങ്ങളുടെ ബന്ധുക്കളെയും പരിചയക്കാരെയും വിസിറ്റിംഗ് വിസയിലെത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ സേവനങ്ങൾക്കുള്ള അബ്ശിർ പോർട്ടൽ വഴിയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. അബ്ശിറിൽ വിശദമാക്കിയിരിക്കുന്നതു പോലെ നിലവിൽ ഉംറ വിസയിലെത്തിയവർക്ക് ബന്ധുക്കളുടെ ഫാമിലി വിസിറ്റിംഗ് വിസയിലേക്കു മാറാനും സൗകര്യമുണ്ട്. ആദ്യ തവണയുള്ള വിസ മാറ്റത്തിനു ഫീസ് നൽകേണ്ടതുമില്ല. നിലവിൽ രാജ്യം വിട്ടു പോകേണ്ട തരത്തിൽ വിസ കാലാവധി തീരുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭ്യക്കുക. 

Latest News