ന്യൂദല്‍ഹി - ദല്‍ഹിയില്‍ ഭരണപരമായ അധികാരം ദല്‍ഹി സര്‍ക്കാറിനാണെന്ന് സുപ്രീം കോടതി. പബ്ലിക് ഓര്‍ഡര്‍, പോലീസ്, ലാന്‍ഡ്. തുടങ്ങിയ വകുപ്പുകള്‍ ഒഴികെ ദേശീയ തലസ്ഥാനത്തെ ഭരണപരമായ സേവനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് നിയന്ത്രണമുണ്ടെന്നാണ് സുപ്രീം കോടതിയുടെ വിധി.
അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരും ലഫ്റ്റ്‌നന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിനാണെന്നും ഗവര്‍ണര്‍ക്കല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.