താനൂര്‍ ബോട്ടപകടം: നിരവധി തവണ ആളുകളെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തിയിട്ടുണ്ടെന്ന് ഡ്രൈവറുടെ മൊഴി


മലപ്പുറം - താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിന്റെ അറിവോടെയാണ് നിയമം ലംഘിച്ച് ബോട്ട് സര്‍വ്വീസ് നടത്തിയതെന്ന് ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പോലീസിന് മൊഴി നല്‍കി. ആളുകളെ കുത്തി നിറച്ച് നിരവധി തവണ ഇതിന് മുന്‍പും സര്‍വ്വീസ് നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പിടിയിലായ ദിനേശന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അറ്റലാന്റിക് ബോട്ട് ഓടിച്ചത് ദിനേശനായിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോട്ടുടമ നാസറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

 

Latest News