ജറൂസലം- ഗാസയിൽ നിന്ന് വരുന്ന മിസൈലുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് സൈറണുകൾ കേട്ട് ഭയവിഹ്വലരാകുന്ന ഇസ്രായിൽ പൗരൻമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൈറൺ കേൾക്കുന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇസ്രയേൽ പൗരൻമാർ നിലത്ത് കിടക്കുന്നതും മതിലുകളിൽ ചേർന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, ബുധനാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് 250 റോക്കറ്റുകൾ തൊടുത്തുവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്ന് 40 റോക്കറ്റ് ലോഞ്ചറുകൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
— علي الحمداوي (@alisaifeldin1) May 10, 2023