Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കർണാടകയിൽ കോൺ-കുമാരസ്വാമി  ബന്ധം വഷളാവുന്നു 

ബംഗളൂരു-കർണാടകയിൽ കോൺഗ്രസ്-കുമാരസ്വാമി ബന്ധം വഷളാവുന്നു. തുറന്ന പോരാട്ടത്തിലാണ് ഇരുപാർട്ടികളുമുള്ളത്. മന്ത്രിസഭയിൽ വേണ്ടത്ര പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നാണ് കോൺഗ്രസ് എംഎൽഎമാരുടെ പരാതി. അതോടൊപ്പം മുഖ്യമന്ത്രി പദത്തിൽ കാലാവധി ഇല്ലാത്തതും കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. 
താൻ ആരുടെയും ഔദാര്യത്തിലല്ല ഭരിക്കുന്നതെന്ന് കുമാരസ്വാമി  വ്യക്തമാക്കി. 
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സർക്കാർ വീഴുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തങ്ങളായിട്ട് ഒന്നും ചെയ്യേണ്ടതില്ല എല്ലാം കോൺഗ്രസായി കൊള്ളുമെന്നും യെദ്യൂരപ്പ കരുതുന്നുണ്ട്. താൻ കോൺഗ്രസിന്റെ കനിവിലാണ് മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ മുൻ പ്രസ്താവനയാണ് ഇപ്പോൾ അദ്ദേഹം തിരുത്തിയിരിക്കുന്നത്. താൻ ആരുടെയും ഔദാര്യത്തിലല്ല ഭരിക്കുന്നത്. മുഖ്യമന്ത്രി കസേര തന്നെ സഹായിക്കാൻ ആരും നൽകിയതല്ലെന്നും അത് തനിക്ക് അർഹതപ്പെട്ടതാണെന്നും കുമാരസ്വാമി പറയുന്നു.
സംസ്ഥാനത്ത് പുതിയൊരു ബജറ്റ് അവതരിപ്പിക്കണമെന്നാണ് കുമാരസ്വാമിയുടെ ആഗ്രഹം. എന്നാൽ കോൺഗ്രസ് ഇതിന് സമ്മതിക്കുന്നില്ല. അതാണ് ജെഡിഎസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ സിദ്ധരാമയ്യ കോൺഗ്രസിലെ തന്റെ അടുപ്പക്കാരുമായി രഹസ്യ യോഗം നടത്തുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഫെബ്രുവരിയിൽ കോൺഗ്രസ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതാണെന്നും പുതിയൊരു ബജറ്റിന്റെ ആവശ്യം ഇല്ലെന്നും സിദ്ധരാമയ്യ പറയുന്നു. അതേസമയം രാഹുൽ ഗാന്ധിയിൽ നിന്ന് പുതിയൊരു ബജറ്റ് അവതരിപ്പിക്കാനുള്ള അനുവാദം കുമാരസ്വാമി നേരത്തെ തന്നെ വാങ്ങിയെന്നാണ് റിപ്പോർട്ട്.
തന്റെ സർക്കാരിന്റെ കാലത്തുള്ള ജനകീയ പദ്ധതികൾ തുടരണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. എന്നാൽ ഇതിനോട് ജനതാദളിന് താൽപര്യമില്ല. സഖ്യത്തിൽ സിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ജനതാദൾ പുതിയ ബജറ്റ് അവതരിപ്പിച്ചാൽ അവർക്ക് അനുകൂലമായി തരംഗമുണ്ടാകുമെന്നും ഇത് കോൺഗ്രസിന് തിരിച്ചടിയാവുമെന്നും സിദ്ധരാമയ്യ കരുതുന്നു. ഇത് പുതിയ സർക്കാരാണെന്നും പുതിയ ബജറ്റിനെ കുറിച്ച് മാത്രമേ ഇപ്പോൾ ചിന്തയിൽ ഉള്ളൂവെന്നും കുമാരസ്വാമി പറയുന്നു.
ജെഡിഎസ് തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഉയർത്തിയ കാര്യമായിരുന്നു കർഷകരുടെ വായ്പ. പ്രധാന പ്രചാരണ വിഷയവും അതായിരുന്നു. എന്തുവില കൊടുത്തും കർഷകരുടെ വായ്പ എഴുതി തള്ളുമെന്ന് ജനതാദൾ പറയുന്നു. എന്നാൽ കുമാരസ്വാമിയെ ഇതിന് സമ്മതിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. കഴിഞ്ഞ തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടായിരുന്ന നൂറിലധികം എംഎൽഎമാർ തോറ്റ് നിയമസഭയ്ക്ക് പുറത്താണ്. പകരം വന്ന പുതിയ ആളുകൾക്ക് ആ ബജറ്റിനെ കുറിച്ച് അറിയുക പോലുമില്ല. പുതിയ ബജറ്റാവുമ്പോൾ ഇവർക്ക് കാര്യങ്ങൾ മനസിലാക്കാമെന്ന് കുമാരസ്വാമി പറയുന്നു. ചില ഭേദഗതി മാത്രം ബജറ്റിൽ മതിയെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചത്. എല്ലാ അഭിപ്രായങ്ങളും തള്ളിയാണ് ബജറ്റുമായി മുന്നോട്ടുപോകാൻ കുമാരസ്വാമി തീരുമാനിച്ചത്. ജൂലൈ  അഞ്ചിന് പുതിയ ബജറ്റ് പ്രഖ്യാപിക്കും. കർഷകരുടെ വായ്പ ഇതിൽ എഴുതി തള്ളും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ബജറ്റ് പ്രഖ്യാപിക്കാവൂ എന്ന് തന്നോട് പലരും നിർദേശിച്ചിരുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാൽ ദരിദ്രരായ കർഷകരുടെ അവസ്ഥ ആലോചിക്കുമ്പോൾ ബജറ്റ് നീട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളോട് പലിശ നിരക്ക് കുറയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. ഇത് കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. കുമാരസ്വാമി സംസ്ഥാനത്ത് കോൺഗ്രസിനെ വെല്ലുവിളിച്ച് മേൽക്കൈ നേടാൻ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Latest News