വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് 1.6 കോടി നഷ്ടപരിഹാരം

ആലപ്പുഴ-വാഹനാപകടത്തില്‍ പരിക്കേറ്റ്ചികിത്സയിലായ യുവതിക്ക് പലിശയുള്‍പ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ചേര്‍ത്തല കൊക്കോതമംഗലം കൂവക്കല്‍വീട്ടില്‍ ജോസഫൈന്‍ ജോസഫിന് ഇന്‍ഷുറന്‍സ് കമ്പനി ഒരുമാസത്തിനകം തുക നല്‍കാനാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ എം.എ.സി.ടി ജഡ്ജ് ജോഷിജോണ്‍ ഉത്തരവിട്ടത്. 2017 മാര്‍ച്ച് 18ന് ദേശീയപാതയില്‍ അരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിനു സമീപം ജോസഫൈന്‍ ജോസഫ് ഓടിച്ച സ്‌കൂട്ടറില്‍ മറ്റൊരുസ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടത്തില്‍ തലക്കുഗുരുതരമായി പരിക്കേല്‍ക്കുകയും ഗര്‍ഭിണിയായിരുന്ന ജോസഫൈന്റ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപെട്ട യുവതി ഇപ്പോഴും ചികിത്സയിലാണ്.ഹര്‍ജിക്കാരിക്കായി അഡ്വ.യു.ആര്‍.വിജയകുമാര്‍ ചേര്‍ത്തല ഹാജരായി.

Latest News