യു.പിയിൽ പോലീസ് സ്‌റ്റേഷനിലിട്ട് ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ എം.എൽ.എ ആക്രമിച്ചു

അമേഠി- ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ പോലീസ് സ്‌റ്റേഷനിൽ ബി.ജെ.പി നേതാവിന്റെ ഭർത്താവിന് പ്രതിപക്ഷമായ സമാജ് വാദി പാർട്ടി എം.എൽ.എയുടെ മർദ്ദനം. സമാജ്‌വാദി പാർട്ടി നിയമസഭാംഗം രാകേഷ് പ്രതാപ് സിംഗാണ് ബി.ജെ.പി മുനിസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രശ്മി സിംഗിന്റെ ഭർത്താവ് ദീപക് സിംഗിനെ അമേഠി ജില്ലയിലെ ഗൗരിഗഞ്ച് കോട്‌വാലി പോലീസ് സ്‌റ്റേഷനിൽ വച്ച് മർദ്ദിച്ചത്. ഡസൻ കണക്കിന് പോലീസുകാർക്ക് മുന്നിലാണ് സംഭവം. പോലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന തന്നെ ദീപക് സിംഗ് എത്തി അസഭ്യം പറയുകയായിരുന്നുവെന്നാണ് ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പ്രതാപ് സിംഗ് പറഞ്ഞു. ദീപക് സിംഗും അദ്ദേഹത്തിന്റെ അനുയായികളും തന്റെ ചില അനുയായികളെ ആക്രമിച്ചതിനാൽ താൻ പ്രതിഷേധത്തിലായിരുന്നുവെന്നും എന്നാൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രാകേഷ് പ്രതാപ് സിംഗ് പറഞ്ഞു. പ്രതിഷേധത്തിനിടയിൽ ഗൗരിഗഞ്ച് കോട്‌വാലി പോലീസ് സ്‌റ്റേഷനിലെത്തിയ ദീപക് സിംഗ് സമാജ്‌വാദി പാർട്ടി നിയമസഭാംഗത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും അധിക്ഷേപിക്കുകയായിരുന്നു.
 

Latest News