കോഴിക്കോട് - പത്ത് വയസുള്ള രണ്ടു കുട്ടികളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാല്‍പതു വര്‍ഷം കഠിന തടവിനും പത്ത് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി ഇരുപതു വര്‍ഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് പ്രതിക്ക് വിധിച്ചത്. 2018 ലാണ് സംഭവം നടക്കുന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പല തവണകളായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി ചെയ്തത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികളില്‍ ഒരാള്‍ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിക്കുകയായിരുന്നു.